ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാല് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശി മെല്വിന്, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച്ച രാവിലെയോടെ കണ്ടെത്തിയത്.
അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസമായി ഡാമിനുള്ളില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.

