ബാക്ടീരിയ മൂലമുള്ള പകര്‍ച്ചവ്യാധി ബാധിച്ച് താറാവുകള്‍ ചത്തൊടുങ്ങി

ആലപ്പുഴ: ബാക്ടീരിയ മൂലമുള്ള പകര്‍ച്ചവ്യാധി ബാധിച്ച് ആലപ്പുഴ ജില്ലയില്‍ മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. അമ്ബലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ ചത്തത്. പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഈ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികളില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള മരുന്നുകള്‍ എത്തിച്ചു.
താറാവുകളുടെ പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി ഡോക്ടമാരുടെ സംഘം കഴിഞ്ഞ ദിവസം കൈനകരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൈനകരി സ്വദേശികളായ തോമസ്, ലിജോ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന താറാവ് കൃഷിയില്‍ 200 എണ്ണത്തിന് രോഗം ബാധിച്ചതായി കണ്ടെത്തി. 25000 താറാവാണ് ഇവര്‍ക്കുള്ളത്. രണ്ടുമാസം പ്രയാമായ താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്. ഈസ്റ്റര്‍, ന്യൂഇയര്‍ ലക്ഷത്തോടെയാണ് ഇരുവരും താറാവ് വളര്‍ത്തിയത്.

രോഗലക്ഷണമുള്ള താറാവുകളില്‍ നിന്ന് രക്തസാമ്ബിള്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഡോ. സാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു. തിരുവല്ലായിലെ ലാബിലേയ്ക്ക് രോഗനിര്‍ണ്ണയത്തിനായി കൈമാറി. പ്രതിരോധ കുത്തിവെപ്പ് കഴിഞ്ഞ ദിവസം തുടങ്ങി. അമ്ബലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലും രോഗലക്ഷണം കണ്ടുതുടങ്ങിയ മുഴുവന്‍ താറാവിനും ആന്റിബയോട്ടിക് നല്കി തുടങ്ങി.

