ബസ് ബസ്സ്റ്റാന്‍ഡിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ കെ.യു.ആർ.ടി.സി.യുടെ ലോ ഫ്‌ളോർ ബസ്സ് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാലത്ത് 9.15- ഓടെയായിരുന്നു അപകടം. വടകരയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.യു.ആര്‍.ടി.സി.യുടെ ലോ ഫ്‌ളോര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുതിയസ്റ്റാന്‍ഡില്‍ കയറി പിന്നോട്ടെടുക്കവെ സ്റ്റാന്‍ഡിലെ തൂണിനിടിക്കുകയായിരുന്നു. തൂണിനുമുകളിൽ സ്ഥാപിച്ച സ്വകാര്യ പരസ്യ കമ്പനിയുടെ ബോർഡിന് ഇടിച്ചു നിൽക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഇതുമൂലം ഒഴിവായത്. ബസ് കയറാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കാണ് പരിക്കേറ്റത്.
