ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

വര്‍ക്കല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ ആദ്യരാത്രി പോലീസ് പൊക്കി. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനുര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) പോലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കലയിലെ റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹവാര്‍ത്ത ഫേസ് ബുക്കിലൂടെ അറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹദിവസം ഭാര്യാ ഗൃഹത്തില്‍ നിന്ന് രാത്രി ഒമ്ബതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

മുസ്ലിം ആചാര പ്രകാരം വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായി പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗള്‍ഫിലായിരുന്നു ഇന്‍ഷാദ് ഈ വര്‍ഷം ആദ്യമാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിന് ശേഷമാണ് ഫേസ് ബുക്കിലൂടെ ഇടവ സ്വദേശിനിയുമായുള്ള ബന്ധം തുടങ്ങിയത്.കഴകൂട്ടത്തെ അല്‍സാജിലും പാപനാശത്തെ റിസോര്‍ട്ടിലും തന്നെ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.

