പഴകിയ മീനുകള്‍ പിടികൂടി
        തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പഴകിയ മീനുകള്‍ പിടികൂടി. പഴകിയതും പുഴുവരിച്ചതുമായ മീനുകള്‍ മാര്‍ക്കറ്റില്‍നിന്നു പിടിച്ചെടുത്തതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായി ആരോപിച്ചായിരുന്നു വില്‍പ്പനക്കാരുടെ പ്രതിഷേധം. എന്നാല്‍, വില്‍പ്പനക്കാരുടെ പ്രതിഷേധം വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ പഴകിയ മീനുകള്‍ പിടിച്ചെടുക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണു ഭക്ഷ്യസുരക്ഷാ വിഭാഗം തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്. പരിശോധന വരുംദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.



                        
