KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ മാറ്റത്തിന് ശേഷം ചികിത്സയിലായിരുന്നു.മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 വരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും .തുടര്‍ന്ന് രാവിലെ പതിനൊന്നിന് കൊണ്ടോട്ടി തുറയ്ക്കൽ ജമാഅത്ത് പള്ളി ഖബറിടത്തില്‍ സംസ്ക്കാരം നടത്തും.

മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ റസാക്ക് മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് ടി.എ റസാഖ് ജനിച്ചത്. പിതാവ് ടി.എ ബാപ്പു. മാതാവ് വാഴയില്‍ ഖദീജ.

കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് ദേശീയ, സംസ്ഥാന അവാര്‍ഡുകൾ  നേടി അന്തരിച്ച തിരക്കഥാകൃത്ത് ടി.എ ഷാഹിദ് സഹോദരനാണ്.എന്നും ഇടതുപക്ഷത്തുനിന്ന ടി എ റസാഖ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements

1987 എ.ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായി സിനിമയിലെത്തി. ജി.എസ് വിജയൻ സംവിധാനം ചെയ്ത ഘോഷയാത്രയാണ് ആദ്യചിത്രം.കമലിന്റെ വിഷ്ണുലോകം,ഗസൽ  തമ്പി കണ്ണന്താനത്തിന്റെ നാടോടിതുടങ്ങി 33  ചിത്രങ്ങൾക്ക് തിരക്കഥ എഴുതി.കാണാക്കിനാവ്, താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകല്‍, ബസ്സ് കണ്ടക്ടര്‍, പരുന്ത്, മായാ ബസാര്‍, ആയിരത്തില്‍ ഒരുവന്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്തുടങ്ങിയവ മറ്റ് പ്രധാന ചിത്രങ്ങൾ.2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം. റജി പ്രഭാകറായിരുന്നു സംവിധായകൻ.

കൊളത്തൂര്‍ എ.എം.എല്‍.പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  കാലത്തുതന്നെ റസാഖ്  നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങൾ  രചിച്ച് സംവിധാനം ചെയ്തു.അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ക്ലാര്‍ക്കായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

 

Share news