പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലായി നന്ദദാസ്

കൊയിലാണ്ടി: കേരളത്തെ നടുക്കിയ പ്രളയ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് തണലായി കൈയിൽ അണിഞ്ഞ സ്വർണ്ണ മോതിരം ഊരികൊടുത്ത് പന്തലായനി വെള്ളിലാട്ട് സ്വദേശി നന്ദദാസ്. DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ പ്രസിഡണ്ട് വി. എം. അജീഷിന്റെ ഭാര്യയാണ് നാടിനാകെ മാതൃകയാകുന്ന കാരുണ്യ പ്രവർത്തനത്തിന് തയ്യാറായത്. സി.പി.ഐ.(എം) പന്തലായനി സെൻട്രൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനിടെയാണ് നന്ദദാസ് കൈയിൽ അണിഞ്ഞ മോതിരം ഊരി നൽകിയത്.
ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് ദുരിതമനുഭവിക്കുന്നവർക്ക് 1000 ഭക്ഷണ കിറ്റുമായി പോയപ്പോൾ കൊയിലാണ്ടി മേഖലയിലെ യൂത്ത് ബ്രിഗേഡിന് നേതൃത്വം കൊടുത്ത വ്യക്തികൂടിയാണ് നന്ദയുടെ ഭർത്താവ് വി. എം. അജീഷ്.

ഇത് പ്രവർത്തകർക്കും ആവേശമായി. സി.പി.ഐ(എം) സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം പി. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ, സി. അപ്പുക്കുട്ടി, ശ്രീകുമാർ, ഗോപാലൻ എന്നിവരാണ് ഗൃഹസന്ദർശനത്തിന് നേതൃത്വം നല്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തം നൽകാൻ പൊതുസമൂഹമാകെ കാണിക്കുന്ന താൽപ്പര്യം അഭിനന്ദനാർഹമാണെന്ന് പി. ചന്ദ്രശേഖരൻ പറഞ്ഞു.
സി.പി.ഐ(എം) മുൻ ലോക്കൽ കമ്മിറ്റി അംഗം വി. എം. അനൂപിന്റെ സാന്നിദ്ധ്യത്തിലാണ് മോതിരം സംഭാവന നൽകിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു

