പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര: കേരള ക്ഷേത്ര സംരക്ഷണ സമിതി പേരാമ്പ്ര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വ്യാജരേഖ ചമച്ച് ശബരിമല ക്ഷേത്രത്തെയും ഹിന്ദു ജന വിഭാഗത്തെയും തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

എ.സി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ചേനോളി, കെ.ഇ. സേതുമാധവൻ, പത്മിനി ബാലൻ, കെ.പി. ബാബു ഷൈജു പാലേരി എന്നിവർ സംസാരിച്ചു.


