പേരാമ്പ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

പേരാമ്പ്ര: ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലില്‍ പാലേരി തോട്ടത്താംകണ്ടിയിലെ ചരിത്രംകണ്ടി രവീന്ദ്രന്റെ വീടിന്റെ അടുക്കള ഭാഗത്തിനും സമീപത്തുള്ള വിറകുപുരയ്ക്കുമാണ് തീപിടിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം.
ഓലമേഞ്ഞ വിറകുപുരയ്ക്ക് പിടിച്ച തീ അടുക്കളയ്ക്കു മുകളിലുള്ള തേങ്ങാക്കുടയിലേക്കും പടരുകയായിരുന്നു. ആയിരത്തോളം തേങ്ങ കത്തിനശിച്ചു. വിറകുപുര പൂര്‍ണ്ണമായും തേങ്ങാക്കുട ഭാഗികമായും കത്തിയമര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

