പെരുവട്ടൂർ എൽ. പി. സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ പതിനാറാം വാർഡിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പെരവട്ടൂർ എൽ. പി. സ്കൂൾ റോഡ് കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ വടകര പാർലമെന്റ് അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ സിബിൻ കണ്ടത്തനാരി, കൺവീനർ കെ. ബാലകൃഷ്ണൻ പൂതക്കുറ്റി, മുൻ കൗൺസിലർമാരായ ഷൈജ ശ്രീലകം, നടേരി ഭാസ്ക്കരൻ, രാമകൃഷ്ൺ നായർ, ആരതി, സുരേഷ് തോട്ടാംകണ്ടി, ഗോപിക്കുട്ടൻ മാസ്റ്റർ, ബാലകൃഷ്ണൻ ടി. കെ, ഭാസ്ക്കരൻ കെ. കെ, നാരായണൻ ടി. എം, മുരളി പാറാട്ട്, സുഭാഷ് പി. കെ, ബൈജു ഇളയിടത്ത് തുടങ്ങിയവർ സംബന്ധിച്ചു.

