പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

ദില്ലി: പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. നിലവില്‍ പെട്രോള്‍ ലിറ്ററിന് 65.65 രൂപയും ഡീസലിന് 54.70 രൂപയുമാണ്.
പുതുക്കിയ നിരക്കു പ്രകാരം പെട്രോളിനു 64.76 രൂപയും ഡീസലിനു 54.70 രൂപയുമാകും. കഴിഞ്ഞ ഏപ്രിലില്‍ പെട്രോളിന് 74 പൈസും ഡീസലിനു 1.30 പൈസയും കുറച്ചിരുന്നു. പക്ഷേ മാര്‍ച്ച് അവസാനത്തോടെ വില വീണ്ടും ഉയരുകയായിരുന്നു.

പെട്രോള്‍ ലിറ്ററിന് 9.4 രൂപയും ഡീസലിന് 11.05 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത് . എണ്ണകമ്ബനികളുടെ വാര്‍ഷികയോഗത്തിലാണ് വില കുറയ്ക്കാനുളള തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് ഇന്ധനവിലകുറക്കാന് കാരണം.

