പൂനെയില്‍ വസ്ത്ര വ്യാപാരശാലയില്‍ തീപിടുത്തം: അഞ്ച് തൊഴിലാളികള്‍ മരിച്ചു

പൂനെ: പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
നാല് അഗ്നിശമന യൂനിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തമുണ്ടാകുമ്ബോള് തൊഴിലാളികള്‍ ഫാക്ടറിയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

