പൂക്കാട് കലാലയത്തിൽ സാരി ഡിസൈനിങ്ങ് കോഴ്സ് ആരംഭിച്ചു

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈഫ് ലോംഗ് ലേണിങ്ങ് സെന്റെറിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ നടക്കുന്ന ഫാബ്രിക്ക് പെയിന്റിംങ്, സാരി ഡിസൈനിങ്ങ് കോഴ്സ് ആരംഭിച്ചു. കോഴ്സിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ നിർവ്വഹിച്ചു. കലാലയം വൈസ് പ്രസിഡണ്ട് യു.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു.
10 ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ 50 പേർ പങ്കെടുക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈഫ് ലോംഗ് ലേണിങ്ങ് സെന്റെറിന്റെ പ്രതിനിധി പ്രശാന്ത് കോഴ്സ് സംബന്ധിച്ച വിശദീകരണം നൽകി. രാധിക രഞ്ജിത്ത്, സിന്ധു വി.എം, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

