പൂക്കാട് കലാലയത്തിൽ മ്യൂസിക്കൽ ക്ലബ്ബ് ആരംഭിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ മഹാനവമിദിനത്തിൽ സംഗീതോത്സവത്തിന്റെ ഭാഗമായി മ്യൂസിക്കൽ ക്ലബ്ബ് ആരംഭിച്ചു. കലാലയം വിദ്യാർഥികൾക്കും സമീപ പ്രദേശത്തെ ഗായകർക്കുമായി രൂപീകരിച്ച മ്യൂസിക്കൽ ക്ലബ്ബ് മണക്കാട് രാജൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. എം.വി.എസ്.പൂക്കാട്, ശ്യാംസുന്ദർ, എ.പി.ഹരിദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാലയം വിദ്യാർഥികളും പ്രാദേശീയ ഗായകരും പങ്കെടുത്ത ഗാനമേളയും നടന്നു.
വിജയദശമി ദിനത്തിൽ വിദ്യാരംഭം, എഴുത്തിനിരുത്തൽ, സമൂഹ കീർത്തനാലാപനം, വിവിധ കലാപരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനവും അതോടനുബന്ധിച്ചു നടന്നു.

