KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: പൂക്കാട് കലാലയം സംഗീത മണ്ഡപം ഉണർന്നു. കലാലയം സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ഒക്ടോബർ 7 മുതൽ ഒക്ടോബർ 14 വരെ നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ത സംഗീതജ്ഞരും നർത്തകരും വേദി പങ്കിടും. മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നടക്കുന്ന എട്ട് ദിവസത്തെ നൃത്ത സംഗീത വിരുന്ന് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയർമാൻ ഡോ: എൻ വി സദാനന്ദൻ, യൂ ,കെ’ രാഘവൻ, കൺവീനർ ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. തുടർന്ന് അജിത്ത് ഭവാനിയുടെ കർണ്ണാടക സംഗീത കച്ചേരി അരങ്ങേറി. പക്കമേളത്തിൽ ഋഷികേശ്, അമൽ ശിവൻ എന്നിവർ അകമ്പടി ഏകി. തുടർ ദിവസങ്ങളിൽ സത്യൻ മേപ്പയ്യൂർ, സുമേഷ് താമരശ്ശേരി, അനുഗ്രഹ് സുധാകർ, ഹരി കലാനിലയം, അശ്വതി ചന്ദ്രൻ, കെ രാമൻ നമ്പൂതിരി, മുരളി നമ്പീശൻ എന്നിവർ സംഗീത പരിപാടി അവതരിപ്പിക്കും. വിവിധ ദിവസങ്ങളിലായി കലാലയം അധ്യാപികമാരായ ലജ്ന ഷോളി, ശശിലേഖ ഷിനു, നിഷാ സന്തോഷ് എന്നിവരുടെ നൃത്തനൃത്യങ്ങൾ അരങ്ങേറും.

Share news

Leave a Reply

Your email address will not be published. Required fields are marked *