പുതുക്കാട് അമ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി

തൃശൂര്‍: പുതുക്കാട് അമ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി. രക്ഷിക്കാനായി അച്ഛനും പിറകെ ചാടി. സംഭവത്തില്‍ അഞ്ച് വയസുള്ള കുഞ്ഞ് മരിച്ചു. അച്ഛനമ്മമാരെ രക്ഷപ്പെടുത്തി. രാവിലെയാണ് സംഭവം.
കുടുംബവഴക്കാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് യുവതി സാഹസത്തിന് മുതിര്‍ന്നതെന്നുമാണ് പൊലീസ് പറയുന്നത്.

