പിഷാരികാവ് ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം നിര്‍മ്മിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊയിലാണ്ടി.കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍ക്ക് ഇടത്താവളം നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ.കെ. ദാസന്റെ അഭ്യര്‍ഥന പ്രകാരം പിഷാരികാവ് ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു.
മൂന്നേകാല്‍ കോടി രൂപ ചെലവില്‍ കൊല്ലം ചിറ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍കുട്ടി നായര്‍, ട്രസ്റ്റിബോര്‍ഡ് മെമ്പര്‍മാരായ ഇ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍, എ.സുകുമാരന്‍ നായര്‍, കെ. ബാലന്‍ നായര്‍, ഇ. ബാലകൃഷ്ണന്‍ നായര്‍, ഇ. അപ്പുനായര്‍, എക്സിക് യൂട്ടീവ് ഓഫീസര്‍ യു.വി. കുമാരന്‍, ജീവനക്കാരായ വി.കെ. അശോകന്‍, വി.പി. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. പിഷാരികാവ് ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ ഭക്തന്മാര്‍ക്കുള്ള ഇടത്താവളവും മന്ത്രി സന്ദര്‍ശിച്ചു.
