പിണറായി ആഹ്വാനം ചെയ്തു യുവാക്കൾ ഫ്‌ളക്‌സ് ബോർഡുകൾ ഗ്രോബേഗാക്കി മാറ്റി
കൊച്ചി > തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫ്ളെക്‌സുകള്‍ പുനരുപയോഗിക്കാനും പ്രകൃതിക്കുദോഷമാകാതെ സംസ്ക്കരിക്കാനും തയാറാകണമെന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന് വന്‍ സ്വീകാര്യത. സംസ്ഥാനത്ത് എല്ലായിടത്തും സിപിഐ എം നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ പ്രചാരണബോര്‍ഡുകള്‍ നീക്കംചെയ്തിരുന്നു. പിണറായി ചൂണ്ടിക്കാട്ടിയ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തി ആ ഫ്‌ക്‌സുകള്‍ ഗ്രോബാഗ് ആക്കിമാറ്റിയിരിക്കുകയാണ് ഡിവൈഎഫ്ഐ മണ്ണഴി യൂണിറ്റ്. പിണറായി തന്നെ ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.
‘സഖാവേ ഈ രാത്രി ഞങ്ങള്‍ ഗ്രോ ബാഗ് നിര്‍മ്മാണത്തിലാണു..സഖാവ് പറഞ്ഞപോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ഫ്ളെക്‌സ് കൊണ്ട് ഗ്രോ ബാഗ് ഉണ്ടാക്കുന്നു…. 25 നു സഖാവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ ചുവപ്പന്‍ കേരളത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ ആഹ്ളാദ പ്രകടനം മണ്ണഴിയെ ചെങ്കടലാക്കുമ്പോള്‍ ആ ചടങ്ങില്‍ വെച്ച് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ഗ്രോ ബാഗ് വിതരണം ചെയ്യും….ലാല്‍ സലാം’– എന്ന ഡിവൈഎഫ്ഐ മണ്ണഴി യൂണിറ്റിന്റെ സന്ദേശവും പിണറായി അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു നിഷ്‌കര്‍ഷയായി സമൂഹം ഏറ്റെടുക്കേതുണ്ട്. ഫ്ളക്‌സ് ഉപയോഗിച്ചാലും അത് യഥോചിതം പുനരുപയോഗിക്കുകയോ പ്രകൃതിക്ക് ഹാനികരമല്ലാത്ത വിധം സംസ്‌കരിക്കുകയോ ചെയ്യുന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ കക്ഷി ഭേദമെന്യേ എല്ലാവരും ഇടപെടണം എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു– എന്നും പിണറായി പറയുന്നു.

