തിരുവനന്തപുരം: പികെ ശശിയെ ആറു മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. ഡിവൈഎഫ്ഐ വനിതാ നേതാവിനോട് ഫോണിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമാണ് പി.കെ ശശി.