പള്ളിപ്പുറം കെ ആര് പുരം പത്മപുരം ആദിത്യ ക്ഷേത്രത്തില്‍ മോഷണം

ചേര്‍ത്തല: പള്ളിപ്പുറം കെ ആര് പുരം പത്മപുരം ആദിത്യ ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 29 ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ്ണമാലകള്‍ മോഷ്ടിക്കപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. ദീപാരാധനയ്ക്കു ശേഷം ഗുരുപൂജയ്ക്കായി ക്ഷേത്രത്തിന് പുറത്തുള്ള ഗുരുമണ്ഡപത്തിലേയ്ക്ക് ശാന്തി പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
8 മണിയോടെ അത്താഴപൂജയ്ക്ക് ശാന്തി ചെന്നപ്പോഴാണ് വിഗ്രഹത്തിന് മുന്നില്‍ പുഷ്പങ്ങള്‍ വെച്ചിരുന്ന പാത്രം മറിഞ്ഞു കിടക്കുന്നതായും വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 3 മാലകള്‍ നഷ്ടപ്പെട്ടതായും മനസിലാകുന്നത്.

ചേര്‍ത്തല ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ഓടി കയറി പിന്നിലൂടെ ഓടി മറഞ്ഞ രീതിയിലുള്ള കാല്‍പ്പാടുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ കാണിച്ച് കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഴയായതിനാല്‍ ദര്‍ശനത്തിന് ആളു കുറവായിരുന്നു. ക്ഷേത്രത്തിലെ സ്ഥിരം ശാന്തി വാഹനാപകടത്തില്‍ പരുക്കേറ്റിരിക്കുന്നതിനാല് പകരക്കാരനായി വന്ന പൂച്ചാക്കല്‍ സ്വദേശി ബ്രിജിത്ത് (കണ്ണന്) ആണ് പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്നത്.

