പറേച്ചാല്‍ ദേവീ ക്ഷേത്രം ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന് ശിലാന്യാസം നടത്തി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം ശ്രീകോവില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുളള ശിലാന്യാസ കര്‍മ്മം നടന്നു. ക്ഷേത്ര കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി ശിലാന്യാസ കര്‍മ്മം നിര്‍വ്വഹിച്ചു. കീഴാറ്റുപുറത്ത് രാജന്‍ നമ്പൂതിരി, കെ.പി.ശ്രീശന്‍, എം.പി.ചന്ദ്രന്‍, വി.പി.വിനു, സുരേഷ് കുമാര്‍, സോണറ്റ്, ബാലന്‍ കുറുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
