പയ്യോളി മഹാവിഷ്ണുക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി

പയ്യോളി: മഹാവിഷ്ണുക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി. പറവൂര്‍ കെ.എസ്. രാകേഷ് തന്ത്രി കാര്‍മികത്വം വഹിച്ചു. അഭിഷേകം, ഗണപതിഹോമം, കലശാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവ നടന്നു. ചൊവ്വാഴ്ച നവകലാഭിഷേകം, ഭഗവതിസേവ, ശ്രീനാരായണ മഹിളാഭക്തസംഘത്തിന്റെ ഭജന, എഴുന്നള്ളിപ്പ് എന്നിവയാണ്. 15-നാണ് ആറാട്ടുത്സവം.
