പയ്യന്നൂരിൽ തോണി മണൽതിട്ടയിൽ ഇടിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. മറ്റൊരാളെ കാണാതായി
കൊയിലാണ്ടി: പയ്യന്നൂരിൽ തോണി മണൽതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കൊയിലാണ്ടി കൊല്ലം സലാമത്ത് മൻസിൽ കെ. കെ. അബ്ദുള്ളയുടെ, മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടം നടത്തി. കൊല്ലം പാറപ്പള്ളിയിൽ ഖബറടക്കും. വൈകീട്ട് പാലക്കോട് ചുട്ടാട് അഴിമുഖത്താണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുള്ളയെ പയ്യന്നുർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
അപകടത്തിൽ കാണാതായ പുളിയഞ്ചേരി കുനിയിൽ താഴതാമസിക്കും. ചേരിക്കുഴിയിൽ ബഷീറിനു വേണ്ടി കോസ്റ്റൽ പോലീസും, മത്സ്യതൊഴിലാളികളും കടലിൽ തെരച്ചിൽ തുടരുകയാണ് ഇന്നലെ രാത്രി വെളിച്ച കുറവ് കാരണം തെരച്ചിൽ നിർത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. അബ്ദുള്ളയുടെ ഭാര്യ: സുബൈദ, മക്കൾ: നാസർ, ഫൈജാസ്, സെറീന, മരുക്കൾ: ഷാഹിദ, ഹഫ്സത്ത്, സഹോദരൻ ഹാഷിം.




