KOYILANDY DIARY.COM

The Perfect News Portal

പന്തലായനി യു. പി. സ്കൂളിൽ വെളിച്ചം 2018 സംഘടിപ്പിച്ചു

കൊയിലാണ്ടി. പന്തലായനി യു. പി. സ്കൂളിൽ വെളിച്ചം 2018 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. 1994 ലെ ഏഴാം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളാണ് കൂട്ടായ്മക്ക് നേതൃത്വം നൽകിയത്. പഴയകാലത്തെ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് കണ്ടതോടെ പലർക്കും സന്തോഷം അടക്കാനായില്ല.  അനുഭവങ്ങൾ പങ്ക് വെച്ചും ജീവിത കഥകൾ വിവരിച്ചും  പലരും ചർച്ചയിൽ പങ്കെടുത്തു.

മുൻ അധ്യാപകനും അധ്യാപകസംഘടനയുടെ ആദ്യാകാല നേതാവുമായിരുന്ന സി. ആർ. നായർ സംസാരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്.   പരിപാടിയിൽ പങ്കെടുത്തവർക്ക് പുതിയ അനുഭവങ്ങളാണ് കൂട്ടായ്മ സമ്മാനിച്ചത്. സ്കൂളിൻ്റെ ആരംഭകാലത്ത് മുതൽ ഉണ്ടായിരുന്ന അധ്യാപകർക്കൊപ്പം പുതിയ നിയമനം ലഭിച്ച അധ്യപകരും സംഗമിച്ചതോടെ  പലരും അവേശത്തിലായിരുന്നു. മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

പൂർവ്വ വിദ്യാർത്ഥികളായ ആർ. അരവിന്ദ്, അനൂപ്, രമീഷ്‌ രാജ്, സരിത ബിജു എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *