KOYILANDY DIARY.COM

The Perfect News Portal

പത്ത് മണിക്കൂര്‍ സമയം അനുവദിച്ചാല്‍ സി ഡി ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി> പത്ത് മണിക്കൂര്‍ സമയം അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ വിവാദ സി ഡി ഹാജരാക്കാമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.  കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിട്ടുള്ളത്. കാറില്‍ പോയി അത് എടുത്തുവരാന്‍ അനുവദിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധമുണ്ട്. എല്ലാതെളിവുകളും കൈയിലുണ്ട്.  എന്നാല്‍ തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍  ശ്രമം നടക്കുന്നുണ്ടെന്നും  ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ബിജുവിനെ ഹാജരാക്കുമ്പോള്‍ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സോളാര്‍ പ്രതി  സരിത നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നും അതിനുള്ള തെളിവ് ഇന്ന് ഹാജരാക്കുമെന്നുമാണ്  ബിജു രാധാകൃഷ്ണന്‍ കമ്മീഷനില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കുപുറമെ രണ്ട് മന്ത്രിമാര്‍ക്കും എംഎല്‍എക്കുമെതിരെയാണ് മൊഴി നല്‍കിയിട്ടുള്ളത്

Share news