KOYILANDY DIARY.COM

The Perfect News Portal

പത്തു ലക്ഷത്തിനു മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എല്‍.പി.ജി സബ്‌സിഡിയില്ല

പത്ത് ലക്ഷം രൂപയക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി മുതല്‍ പരിഷ്‌കാരം നിലവില്‍ വരും. വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാവും സബ്‌സിഡി എടുത്തുകളയുക. ജനുവരി ഒന്നു മുതല്‍ സബ്‌സിഡി സിലിണ്ടര്‍ ബുക്കു ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപയ്ക്കു മേല്‍ നികുതിവരുമാനം ഇല്ലെന്ന സാക്ഷ്യപത്രം ഇതിനായി നല്‍കേണ്ടി വരും. രാജ്യത്ത് ആകെ 16.35 കോടി പാചകവാതക ഉപയോക്താക്കളാണ് ഉള്ളത്.
 

 

Share news