KOYILANDY DIARY

The Perfect News Portal

രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് സ്മാരകം ഉയരും

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സ്മാരകം പണിയാന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മൃതദേഹം ഖബറടക്കിയ ജന്മനാടായ രാമേശ്വരത്തെ പെയ്കറുമ്പ മൈതാനത്താണ് സ്മാരകം പണിയുന്നത്. മരണം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്മാരകംപണിയാനൊരുങ്ങുന്നത്. . സ്മാരകം പണിയാന്‍ വൈകുന്നതില്‍ കലാമിന്റെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസപരം പഴി ചാരുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കലാം നേതൃത്വം നല്‍കിയിരുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്റ്‌ ഡവലപ്‌മെന്റ് കോര്‍പറേഷന്‍(ഡിആര്‍ഡിഒ) ആണ് സ്മാരകം പണിയാന്‍ പണം മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി രാമേശ്വരത്തേക്ക് ഒരു ടീമിനെ അയച്ചതായും ഇവര്‍ വ്യക്തമാക്കുന്നു.