പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കിയ ശേഷം തലയറുത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു

പുതുച്ചേരി: പുതുച്ചേരിയില്‍ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കിയ ശേഷം തലയറുത്ത് തമിഴ്നാട്ടിലെ കൂഡല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്നാണ് നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തലവലിച്ചെറിയുന്നത് കാണിക്കുന്നുണ്ട്.
പുതുച്ചേരിയില്‍ ഈയടുത്ത് നടന്ന ഒരു കൊലപാതകത്തിലെ കണ്ണിയാണ് കൊല്ലപ്പെട്ട ആണ്‍കുട്ടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുതുച്ചേരിയിലുള്ള ഒരു തടാകകരയില്‍ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും കൂഡല്ലൂര്പൊലീസ് സ്റ്റേഷനില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഈ തടാകത്തില്‍ നിന്നും മൃതശരീരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കൊലപാതകം നടന്നത് പുതുച്ചേരിയില്‍ ആയതിനാല്‍ അന്വേഷണം നടത്തുന്നത് പുതുച്ചേരി പൊലീസാണെന്നും തമിഴ്നാട് പൊലീസ് എല്ലാ പിന്തുണയും നല്‍കുമെന്നും കൂഡല്ലൂര്‍ പൊലീസ് ഓഫീസര്‍ വിജയ കുമാര്‍ വ്യക്തമാക്കി.

