പതിനാറുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരിക്കെതിരെ കേസ്
കണ്ണൂര്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരിക്കെതിരെ കേസ്. പോക്സോ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.
പട്ടുവം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.




