പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍
 
        പാലക്കാട്: വാളയാറില്‍ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്ഥിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ജയപ്രകാശ് (38), മുഹമ്മദാലി (44), മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ഡിപ്ലോമ വിദ്യാര്‍ഥി വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ജയപ്രകാശും മുഹമ്മദാലിയും പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നുവെന്നും ഇവര്‍ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.പെണ്‍കുട്ടിയുടെ മരണ സമയത്തും അതിനു മുമ്ബും ജയപ്രകാശ് ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
അറസ്റ്റിലായ വിപിന്‍, പെണ്‍കുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.സ്കൂളില്‍ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുമ്ബോഴും ഇയാള്‍ കുട്ടിയെ പിന്തുടര്ന്നെത്തി ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളെയും അറസ്റ്റിലായവരെയും ചോദ്യം ചെയ്ത ശേഷം രാത്രി വൈകിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ജയപ്രകാശും മുഹമ്മദാലിയും കൂലിപ്പണിക്കാരാണ്.

പ്രാഥമിക പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ഇവരിലേക്ക് നീങ്ങിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സി ഐ ആര്. ഹരിപ്രസാദ്, എസ് ഐ പി.എം. ലിബി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസടുത്ത് അന്വേഷണം പ്രഖ്യാപിച്ചു.



 
                        

 
                 
                