നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡബ്ബിംഗിനിടെ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.30ഓടെയാണ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചത്.
അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്‍ അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

