നിയന്ത്രണ രേഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്താന്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഖാസിഗുണ്ട് മേഖലയിലെ ദേശീയപാതയിലാണ് സംഭവം. എ.കെ 47 തോക്കുകളുമായി പതിയിരുന്ന ഭീകരര്‍ രാവിലെ 11.15ഒാടെ ഇതുവഴി കടന്നുപോയ സൈനിക വ്യൂഹത്തിനു നേരെ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഉടന്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ മരണത്തിനു കീഴടങ്ങി. ഗുരുതര പരിക്കുള്ള നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഭീകരരെ തുരത്തിയ സൈന്യം അര്‍ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടുണ്ട്. ഇതിെന്റ ഭാഗമായി ശ്രീനഗര്‍- ജമ്മു ദേശീയപാത അടച്ചു. ആക്രമണത്തിെന്റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് അതിര്‍ത്തി പ്രദേശമായ പൂഞ്ചില്‍ പാക് സൈന്യം രണ്ടുതവണ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. പൂഞ്ചില്‍ സൈനിക പോസ്റ്റിനുനേരെയും സിവിലിയന്‍ കേന്ദ്രത്തിലുമാണ് പാക് ആക്രമണമുണ്ടായത്. തോക്കുകള്‍, മോര്‍ട്ടാറുകള്‍, ചെറിയ ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് പൂഞ്ചിലെ ഖസ്ബ ഷാഹ്പൂരില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. താമസകേന്ദ്രങ്ങളാണ് പാക് സൈന്യം ലക്ഷ്യമിടുന്നതെന്നും ശക്തമായ തിരിച്ചടി നല്കിവരുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റജൗരിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടി നല്‍കിയതില്‍ അഞ്ചു പാക് സൈനികര്‍ കൊല്ലപ്പെട്ടു.

അതിനിടെ, നിയന്ത്രണ േരഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്താെന്റ അവകാശവാദം. തട്ട പാനി േമഖലയിലെ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായും പാക് േസന അറിയിച്ചു. ഇന്ത്യന്‍ സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചേപ്പാള് തിരിച്ചടിച്ചപ്പോഴാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് പാക് വിശദീകരണം.

