നിർമ്മാണ തൊഴിലാളി യൂണിയൻ CITU വെങ്ങളം മേഖലാ സമ്മേളനം

കൊയിലാണ്ടി: പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് പുഴയെ സംരക്ഷിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വെങ്ങളം മേഖലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ഏരിയാ ജോ. സെക്രട്ടറി സി.അശ്വനീ ദേവ് ഉദ്ഘാടനം ചെയ്തു. പി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
എം.പത്മനാഭൻ, എൻ.കെ.ഭാസ്കരൻ, ടി.സി.സതീഷ് ചന്ദ്രൻ, കെ.കെ.ശിവദാസൻ, ടി.സി.സതീഷ് ചന്ദ്രൻ, സി.കെ. ഉണ്ണി, കെ.കെ. ഗിരീശൻ എന്നിവർ സംസാരിച്ചു. പി.ശിവദാസൻ (പ്രസിഡന്റ്), ടി.വി.രാമകൃഷ്ണൻ (സെക്രട്ടറി), കെ.പി.. അഭിലാഷ് (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
