നിലമ്പൂര്‍ കാടുകളിലെ ആദിവാസിക്കുടിലുകളില്‍ സഹായഹസ്തവുമായി കുട്ടിപ്പോലീസ്

മുക്കം: പ്രളയം ദുരിതം വിതച്ച നിലമ്പൂര്‍ കാടുകളിലെ ആദിവാസിക്കുടിലുകളില്‍ സഹായഹസ്തവുമായി കുട്ടിപ്പോലീസ്. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത ചെമ്ബ്രകോളനിയില് പുതുവസ്ത്രവുമായി എത്തിയത്. പോത്തുകല്ല് സ്റ്റേഷനിലെ പോലീസ് സംഘത്തിനും ചെമ്ബ്ര ഏകാധ്യാപക വിദ്യാലയം അധ്യാപകന് രഘുനാഥിനുമൊപ്പമാണ് കുട്ടികള്‍ കോളനിയില്‍ എത്തിയത്.
നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രസിഡന്റും മുക്കം നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി. പ്രശോഭ്കുമാര്‍ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മിറ്റിയംഗം സാറ, മുക്കം എ.എസ്.ഐ എന്‍. ജയമോദ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ കെ.ഐ. രജനി, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.കെ അബ്ദുല്‍സലാം, പി. പ്രസീന, അധ്യാപകരായ കെ.ടി നസീമ, ജാഫര്‍ ചെമ്ബകത്ത്, ബിന്ദു ബാസ്റ്റിന്, ബബിശ, പ്രീതി, ഷനോജ് ജോസ്, സലീന തുടങ്ങിയവര്‍ നേതൃത്വംനല്കി.

