നാരായണൻ നായർ രക്തസാക്ഷിദിനം ആദരിച്ചു

കൊയിലാണ്ടി: നാരായണൻ നായരുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നവമ്പർ 5ന് കെ.എം.സി.എസ്.യു രക്തസാക്ഷി സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തുടർന്ന് കൊയിലാണ്ടിയിൽ നടന്ന അനുസ്മരണത്തിൽ കേളുവേട്ടൻ പഠനഗവേഷണകേന്ദ്രം ഡയരക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ വർഗ്ഗീയ വിരുദ്ധപ്രഭാഷണം നടത്തി.
കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, സി. അശ്വനീദേവ്, കെ. ഷിജു, വി.കെ.പത്മിനി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. കെ. മോഹൻദാസ് സ്വാഗതവും ട്രഷറർ ടി. കെ. അശോകൻ നന്ദിയും പറഞ്ഞു.

