നവോത്ഥാനം തീവ്രവാദമല്ല ഐ.എസ്.എം പ്രചാരണ കാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: ഐ.എസ്.എം സംഘടിപ്പിക്കു നവോത്ഥാനം തീവ്രവാദമല്ല എന്ന കാമ്പയിന്റെ ജില്ലാ പ്രചരണോത്ഘാടനം കൊയിലാണ്ടിയിൽ നടന്നു. കേരള ജംഇയത്തുൽ ഉലമ വർക്കിംങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനു സംഭവിക്കുന്ന മൂല്യച്ച്യുതികളെ ചൂണ്ടിക്കാണിക്കുകയും തിരുത്തൽ നിർദ്ദേശിക്കുകയുമാണ് നവോത്ഥാന സംരംഭങ്ങളുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ.എം വൈസ് ചെയർമാൻ അഡ്വ: പി. കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എസ്.എം സംസ്ഥാന സെക്രട്ടറി നൗഷാദ് കുറ്റ്യാടി വിഷയം അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സറ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, സാഹിബ് പുല്ലൂർ, റാഫി പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് നൂറുദ്ദീൻ കൊയിലാണ്ടി സ്വാഗതവും, ജലീൽ കീഴൂർ നന്ദിയും പറഞ്ഞു

