നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അക്ഷയ 15-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവജാത ശിശുക്കള്‍ക്കായി നടത്തിയ എന്റോള്‍മെന്റ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ഗവ. ബീച്ച് ആശുപത്രിയിലെ 13 നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തി. അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ പി എസ് അഷിത, ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ്, എഡിഎം ടി ജനില്‍കുമാര്‍, കൌണ്‍സിലര്‍മാരായ അഡ്വ. എം തോമസ് മാത്യു, പി കിഷന്‍ചന്ദ്, ഡോ.പ്രസീത, ജിതിന് രാജ് എന്നിവര്‍ സംസാരിച്ചു.

