നവകേരള മാര്‍ച്ച് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന ‘നവകേരള മാര്‍ച്ച്’ 15ന് വൈകിട്ട് നാലിന് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. ഉദ്ഘാടനപരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എന്നിവര്‍ പങ്കെടുക്കും. ‘മതനിരപേക്ഷ അഴിമതിവിമുക്ത വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന ജാഥയില്‍ എം വി ഗോവിന്ദന്, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായി ഉണ്ടാകും. ഫെബ്രുവരി 15 ന് നവകേരള മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിക്കും
