നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു

കൊയിലാണ്ടി: വിലക്കയറ്റ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു നേതൃത്വത്തിൽ പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയശേഷം പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. സി. കുഞ്ഞമ്മദ്, എം. എ.ഷാജി, കെ. സുകുമാരൻ, എൻ. കെ. ഭാസ്കരൻ, എം.പത്മനാഭൻ, എ സോമശേഖരൻ പി. വി. മമ്മദ് നേതൃത്വം നൽകി.
