KOYILANDY DIARY.COM

The Perfect News Portal

നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനെ പിന്തുണച്ച്‌ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ച്‌ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. കേസില്‍ നുണപരിശോധനയ്ക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും ഗൂഢാലോചനയില്‍ വേദനയുണ്ടെന്നും ടോമിച്ചന്‍ പറഞ്ഞു. ദിലീപ് ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ടോമിച്ചന്‍ പറയുന്നു: വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങള്‍ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേദനാജനകമാണ്. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനുശേഷമാണ് കുതന്ത്രങ്ങള്‍ മെനയുന്നവര്‍ വീണ്ടും സജീവമായതെന്നതിനാല്‍ ഒന്നുറപ്പിക്കാം, അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം.

നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവര്‍. നല്ലൊരു മുതല്‍മുടക്കില്‍ അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി രാമലീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന നാണംകെട്ട പ്രവൃത്തികള്‍.

Advertisements

അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകള്‍. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോര്‍ക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *