നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ രേഖയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നുംസംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ കൈമാറണമോ എന്ന കാര്യം വിചാരണ കോടതിക്ക് വിടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ദൃശ്യങ്ങളും മെമ്മറി കാര്‍ഡും തൊണ്ടിയാണ്എന്നായിരുന്നു ഹൈകോടതിയിലെ പ്രോസിക്യൂഷന്‍ നിലപാട്.
രേഖയാണെങ്കിലും ദൃശ്യങ്ങള്‍ പ്രതിയും നടനുമായ ദിലീപിന് നല്‍കരുത്. അത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരയായ നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുത് എന്ന ആവശ്യം ഉന്നയിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കും. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു.

കൃത്യം നടന്ന സ്ഥലത്തുനിന്നല്ല മെമ്മറി കാര്‍ഡ് കണ്ടെത്തിയത്, അതിനാല്‍ ഇത് തൊണ്ടി മുതല്‍ അല്ല. രേഖയായി മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ. രേഖയായി പരിഗണിക്കുകയാണെങ്കില്‍ പകര്‍പ്പ് ലഭിക്കാന്‍ നിയമപരമായി അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ അത് അനിവാര്യമാണ് എന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപും, ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നാവശ്യപ്പെട്ട് നടിയും സമര്‍പ്പിച്ച ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നേരത്തെ വിചാരണ കോടതിയിലുംഹൈകോടതിയിലും സമാന ഹരജി ദിലീപ് നല്‍കിയിരുന്നെങ്കിലും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അജയ് മണിക് റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

