നഗരസഭ പതിനഞ്ചാം വാർഡ് ശുചീകരിച്ചു

കൊയിലാണ്ടി: കേരള മിഷൻ 2017 ഭാഗമായി നഗരസഭ പതിനഞ്ചാം വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി റോഡ്, കന്മനിലംകുനി റോഡ് ഡ്രൈനേജ് എന്നിവ ശുചീകരിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം കൗൺസിലർ കെ.ടി ബേബി നിർവ്വഹിച്ചു.
സി.ഡി.എസ് മെമ്പർ രേഖ, എ.ഡി.എസ് സെക്രട്ടറി നിഷ, ആശാ വർക്കർമാരായ രാധിക, രമ അയൽക്കൂട്ടം ഭാരവാഹികളായ രാധ, ഉമാദേവി എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു.

