KOYILANDY DIARY.COM

The Perfect News Portal

ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വാഹന പ്രചാരണ ജാഥകള്‍ നടത്തും

കോഴിക്കോട് :  സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി നേതൃത്വത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് വാഹന പ്രചാരണ ജാഥകള്‍ നടത്തും.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ നയിക്കുന്ന കോഴിക്കോട്– താമരശേരി താലൂക്ക് ജാഥ ബുധനാഴ്ച വൈകീട്ട് 4.30ന് തിരുവമ്പാടിയില്‍ നിന്ന് ആരംഭിക്കും. എസ്ടിയു സംസ്ഥാന സെക്രട്ടറി യു പോക്കര്‍ ഉദ്ഘാടനം ചെയ്യും. പി കെ നാസര്‍ (എഐടിയുസി) വൈസ് ക്യാപ്റ്റനും അഡ്വ. എം രാജന്‍(ഐഎന്‍ടിയു)പൈലറ്റും എം മുരളീധരന്‍(എഫ്എസ്ഇടിഒ) മാനേജരുമാണ്.

ജാഥ വ്യാഴാഴ്ച വൈകീട്ട് 5.30ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സമാപന പൊതുയോഗം മനയത്ത് ചന്ദ്രന്‍(എച്ച്എംഎസ്) ഉദ്ഘാടനം ചെയ്യും. എഐടിയുസി നേതാവ് എ കെ ചന്ദ്രന്‍ നയിക്കുന്ന കൊയിലാണ്ടി താലൂക്ക് ജാഥ ബുധനാഴ്ച വൈകീട്ട് അഞ്ചിന് പേരാമ്പ്രയില്‍ നിന്ന് ആരംഭിക്കും.  ഐഎന്‍ടിയുസി നേതാവ് കെ സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി പി കുഞ്ഞമ്മതാണ്(എസ്ടിയു) വൈസ് ക്യാപ്റ്റന്‍. കെ സുകുമാരന്‍(സിഐടിയു) മാനേജരും  കുനിയിമ്മല്‍ രാജന്‍(എച്ച്എംഎസ്) പൈലറ്റുമാണ്. വ്യാഴാഴ്ച വൈകീട്ട് പയ്യോളിയില്‍ ജാഥ സമാപിക്കും. പി കെ മുകുന്ദന്‍(സിഐടിയു) ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക,  തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക, മിനിമം കൂലി 18,000 രൂപയാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന തടയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Advertisements
Share news