ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ട്സ് കോളജ് 2 ലക്ഷം രൂപ നല്കി

കൊയിലാണ്ടി: മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി ആര്‍ട്സ് കോളജ് ഒന്നാംഘട്ടമായി 2 ലക്ഷം രൂപ സംഭാവന നല്കി. പ്രിന്‍സിപ്പല്‍ ആര്.പി. ഷിജു തഹസില്‍ദാര്‍ പി. പ്രേമന് കോളജങ്കണത്തില്‍ ചെക്ക് കൈമാറി. മാനേജര്‍ പി.വി. മനോജ് കുമാര്‍, പി. ഹരി, കെ. ഷജില്‍, പി.വി. ഷൈമ, ടി. സൈച, പി.ടി. സുരേഷ്, കെ. അമ്പിളി, സി.എച്ച്. ശലഭ, പി.പി. അജിത് എന്നിവര്‍ സന്നിഹിതരായിരുന്നു.
