ദീപാവലിക്ക് പടക്ക കച്ചവടത്തിന് കര്‍ശന ഉപാധികളോടെ അനുമതി

ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍ ലൈന്‍ വില്‍പന പൂര്‍ണ്ണമായും നിരോധിച്ചു.
പരിസ്ഥി മലിനീകരണത്തെ തുടര്‍ന്നാണ് പടക്ക കച്ചവടത്തിന് സുപ്രീംകോടതി നിയന്ത്രണം കൊണ്ട് വന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യത്തെമ്ബാടും പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കര്‍ശന ഉപാധികളോടെ പടക്ക വില്‍പനയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി.

ഓണ്‍ലൈന്‍ വില്‍പന പൂര്‍ണ്ണമായും നിരോധിച്ചു. ലൈസന്‍സുള്ള കച്ചവടക്കാര്‍ക്ക് മാത്രമേ വില്‍പ്പനയ്ക്ക് അനുമതിയുള്ളു. രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ രണ്ട് മണിക്കൂര്‍ മാത്രമേ വില്‍പ്പന പാടുള്ളു.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന പടക്കങ്ങള്‍ മാത്രമേ നിര്‍മ്മിക്കാവുയെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി,അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.

പടക്ക നിര്‍മ്മാണ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം,രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യം തുടങ്ങിയ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ട് വന്നത്.
