ത്രിദിന മത പ്രഭാഷണ പരമ്പര ആരംഭിച്ചു

കൊയിലാണ്ടി; കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിദിനമത പ്രഭാഷണ പരമ്പര കാപ്പാട് ഖാസി പി.കെ.അഹമ്മദ് ശി ഹാബുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ജനുവരി 10, 11, 12 തിയ്യതികളിലായി മർഹൂം ഖാസി പി. കെ. കുഞ്ഞി ഹസൻ മുസ്ല്യാർ നഗറിലാണ് പരമ്പര ആരംഭിച്ചത്. സ്വാഗതസംഘം ചെയർമാൻ എ. പി. പി. തങ്ങൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മഅമൂൻ ഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
11ന് വൈകീട്ട് എ.വി അഹ്ദു റഹിമാൻ മുസലിയാർ, 12ന് പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ എന്നിവർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സഈദുദ്ദീൻ ഹുദവി വല്ലപ്പുഴ, സിംസാറുൽ ഹഖ് ഹുദവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
കുഞ്ഞിക്കോയ തങ്ങൾ, എസ്.കെ. അബൂബക്കർ ബാഖവി, അബ്ദു റസാഖ് ഫൈസി, സി.കെ. അഹമ്മദ് മുസ്ല്യാർ, മുസ്തഫ ദാരിമി, റഹീം ഫൈസി, ഏ.ടി.അബ്ദുള്ള, സാദിക്ക് അവീർ, ഷംസു. സി. പി എന്നിവർ സംബന്ധിച്ചു. ടി.കെ. ഹസ്സൻകോയ സ്വാഗതവും ഇബ്രാഹിം കുട്ടി ഹാജി കെ. എം. നന്ദിയും പറഞ്ഞു.
