KOYILANDY DIARY.COM

The Perfect News Portal

തോമസ് ഐസക്കിന് അഗ്നിപരീക്ഷ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം> എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണെങ്കിലും ജനക്ഷേമകരമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായിരിക്കും ബജറ്റെന്നാണു സൂചന. ധനമന്ത്രി ഡോ. തോമസ് ഐസക്ക് കോവളം ഇന്‍സ്പെക്ഷന്‍ ബംഗ്ളാവില്‍ ബജറ്റ് എഴുത്തു പൂര്‍ത്തിയാക്കി.

കഴിഞ്ഞ സര്‍ക്കാര്‍ ബാക്കിവെച്ച കടുത്ത ധനപ്രതിസന്ധിയെ കുറിച്ച് ഒരാഴ്ച മുമ്പ് ധവളപത്രം ഇറക്കിയിരുന്നു. കടമെടുക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

എങ്കിലും നികുതി നിരക്കുകള്‍ കൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക എന്ന് കരുതുന്നു.  നികുതി വരുമാനം ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുയും ജിഎസ്ടി വരികയും ചെയ്താല്‍ സംസ്ഥാനത്തിന്റെ റെവന്യൂ കമ്മി അഞ്ചുവര്‍ഷത്തിനകം ഇല്ലാതാകുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.

Advertisements

 

Share news