തെരുവ് മക്കള്‍ക്ക് തുണയായി ഡി.വൈ.എഫ്.ഐ കൂട്ടായ്മ

കൊയിലാണ്ടി > തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിരാലംഭര്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് നിര്‍ദ്ധനരായ മുപ്പതോളം പേര്‍ക്ക് ഭക്ഷണം നല്കി.
ഒരു നേരം നിങ്ങളുടെ കൈകളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും തെരുവ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനുളള പദ്ധതിയാണിത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ: കെ.സത്യന് പൊതിച്ചോറ് നല്കി നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എല്‍.ജി ലിജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എം ബിജു, ഡി.വൈ.എഫ്.ഐ കുറുവങ്ങാട് യൂണിറ്റ് സെക്രട്ടറി കെ.കെ.ഷിജു, പ്രസിഡന്റെ് മിഥുന്‍ദാസ്, എന്നിവര്‍ നേതൃത്വം നല്കി.

