തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്ന് മുല്ലപ്പള്ളി; ചിലര്‍ക്ക് നോട്ടീസ് നല്‍കേണ്ടിവരും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയാകും പുനസംഘടന. ചിലര്‍ക്ക് നോട്ടീസ് നല്‍കേണ്ടിവരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും സംഘടന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കെപിസിസി തന്നെ സമ്മതിച്ചു.

അതേസമയം, ലീഗ് കള്ളവോട്ട് ചെയ്തത് അന്വേഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടവരണമെന്നും അദ്ദേഹം പറഞ്ഞു.
Advertisements

