തൃശ്ശൂരില്‍ എ.ടി.എം. കൗണ്ടറില്‍ മോഷണ ശ്രമം

തൃശൂര്‍: കനറാ ബാങ്കിന്റെ കിഴക്കുമ്പാട്ടുകരയിലുള്ള കിഴക്കേ കോട്ട ശാഖയോട് ചേര്‍ന്ന എ.ടി.എം. കൗണ്ടറില്‍ മോഷണ ശ്രമം. ഇന്നലെ രാവിലെയെത്തിയ ബാങ്ക് ജീവനക്കാരാണ് മെഷീന് തകര്‍ക്കാന്‍ ശ്രമം നടന്നതു കണ്ടെത്തിയത്. കമ്ബിപ്പാര ഉപയോഗിച്ച് മെഷീന് കുത്തിത്തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.
കിഴക്കുമ്ബാട്ടുകരയിലെ ജെസ് വെ ബില്‍ഡിങ്ങിനു താഴെയാണു എ.ടി.എം. കൗണ്ടര്‍. മെഷീനില്‍നിന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.

കൗണ്ടറിലെ സിസിടിവി ക്യാമറകള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ക്യാമറയ്ക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി ക്യാമറ പരിശോധിച്ചു വരികയാണ്.

